തനിയ്ക്കെതിരായുള്ള പീഡന കേസുകളിൽ ജാമ്യാപേക്ഷയുമായി മോന്സന് മാവുങ്കല്‍. ജാമ്യം ആവശ്യപ്പെട്ടുക്കൊണ്ട് മോന്സന് മാവുങ്കല്‍ ഹൈക്കോടതിയെ സമീപിച്ചു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും, ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ കൂട്ടും
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും യുവതിയെ പീഡിപ്പിച്ച കേസിലുമാണ് ജാമ്യത്തിന് അപേക്ഷ നൽകിയത്. മോന്‍സന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെയും പൊലീസിന്റേയും ചാനലുകളുടേയും നീച ഉദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു: സംവിധായകന്
മോന്‍സന്റെ മുന്‍ ജീവനക്കാര്‍ ഉൾപ്പെടെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ, തനിക്കെതിരായ പീഡനക്കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് മോന്സന് അപേക്ഷയില്‍ പറയുന്നു. കേസില്‍ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടര്‍ന്നാണ് പീഡന കേസില്‍ യുവതി തനിക്കെതിരെ മൊഴി നല്‍കിയതെന്നും മോന്സന് അപേക്ഷയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക