തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിൽ അഴിമതിവിരുദ്ധ സംവിധാനം ഇല്ലാതായി.
മുഖ്യമന്ത്രി പിണറായി വിജയന് ഇനി പേടിക്കേണ്ട. ഗവർണറും സർക്കാരും തമ്മിൽ നടന്നത് കൊടുക്കൽ വാങ്ങൽ ആണ്. ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കിയെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഗവർണർ ഒപ്പിട്ടതോടെ ഓർഡിനൻസ് നിലവിൽ വന്നു. വിദേശയാത്രയ്ക്കു ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണർ ഒപ്പിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക