സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമം സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. ഈ മാസം പതിനാല് മുതലാണ് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ തുടങ്ങുന്നത്.
കോവിഡ് ബാധിതർ ഏഴ് ദിവസം കരുതലോടെ കഴിയണം, ഭയക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി
ഇനി മുതൽ ക്ലാസുകൾ വൈകുന്നേരം വരെ ആക്കുന്നതിനെ കുറിച്ച് ആലോചന നടക്കുന്നുണ്ട്. വിവിധ ബാച്ചുകളാക്കി തിരിച്ച് ഇടവിട്ട ദിവസങ്ങളിലെ ക്ലാസുകൾ തുടരേണ്ടതുണ്ടോയെന്നതിലും ഇന്ന് തീരുമാനമുണ്ടാകും.
ഗോതമ്പുപൊടിയും പഴവും ഉണ്ടെങ്കിൽ ചായ തിളയ്ക്കുന്ന നേരം കൊണ്ട് ഒരു നാലുമണി പലഹാരം ഉണ്ടാക്കാം
ക്ലാസുകൾ വൈകുന്നേരം വരെ ആക്കുന്നത് സംബന്ധിച്ച് ഇന്നലെ ചർച്ച നടന്നെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല. കൂടുതൽ വിശദമായ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക