പാലക്കാട് മലമ്പുഴ ചെങ്കുത്തായ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്ത്യൻ ആർമി രക്ഷിച്ചത്. സുലൂരിലെ വ്യോമസേനാ ക്യാമ്പസിൽ നിന്നുള്ള പ്രത്യേക ഹെലികോപ്ടർ മലയുടെ മുകളിലെത്തി ബാബുവിനെ എയർലിഫ്റ്റ് ചെയ്യുകയും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയ്ക്കുകയും ചെയ്തു.
കഞ്ചിക്കോട് ഹെലിപാഡിലാണ് ബാബുവിനെ എത്തിച്ചത്. നിലവിൽ ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. വിശദമായ പരിധോധനയ്ക്ക് ശേഷം മറ്റുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ വീട്ടുകാർക്കൊപ്പം പറഞ്ഞുവിടും.
നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതല്‍, സഭാസമ്മേളനം രണ്ട് ഘട്ടങ്ങളായി… ബജറ്റ് മാര്‍ച്ച് 11ന്
രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷാപ്രവർത്തകർ താഴെ എത്തിച്ചത്. 45 മണിക്കൂറോളം മലയിടുക്കിൽ കഴിയുകയായിരുന്നു ബാബു. ഏറെ പരിശ്രമത്തിനൊടുവിലാണ് ശ്രമങ്ങൾ ഫലം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക