ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസ്. മേഘാലയയിലാണ് കോണ്‍ഗ്രസ് ബിജെപി സഖ്യസര്‍ക്കാറില്‍ ചേർന്നത്. മേഘാലയയില്‍ രണ്ട് അംഗങ്ങളുള്ള ബിജെപി നേരത്തെ സര്‍ക്കാറിന്റെ ഭാഗമാണ്.
മാത്രമല്ല, 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷമാണ് സര്‍ക്കാറില്‍ അംഗമാകാന്‍ മറ്റ് എംഎല്‍എമാരുടെ തീരുമാനം. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന എംഡിഎ സര്‍ക്കാറിലാണ് കോണ്‍ഗ്രസ് അംഗമായിരിക്കുന്നത്.
ഏഷ്യയിലെ സമ്പന്നർ.., ; പട്ടികയില്‍ മുകേഷ് അംബാനിയെ പിന്തളളി ഗൗതം അദാനി മുന്നിൽ
സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ശക്തിപ്പെടുത്തുന്നതിന് എംഡിഎ സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുകയാണെന്നും സംസ്ഥാനത്തെ പൗരന്മാരുടെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് രണ്ടാം തവണയാണ് ബിജെപി ഘടകകക്ഷിയായ സര്‍ക്കാരില്‍ കോണ്‍ഗ്രസ് അംഗമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക