എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർഥികളുടെ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഇത് സംബന്ധിച്ച വിശദമായ ടൈംടേബിൾ വൈകാതെ പ്രസിദ്ധീകരിക്കും. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക പരീക്ഷയുടെ തിയതിയും ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണ സ്കൂൾതലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കി അവരെയും പരീക്ഷയ്ക്ക് സജ്ജമാക്കണം. പഠന വിടവ് കുട്ടികളിൽ നികത്തണമെന്നും ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ഊന്നൽ നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക