ട്രെയിനിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ സംഭവം പരിഹരിച്ചു. കോട്ടയം കോതനല്ലൂരിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്.
ഇലക്ട്രിക് എഞ്ചിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്ന് വീഴുകയായിരുന്നു. ഇത് ഇലക്ട്രിക് ലൈന്‍ പൊട്ടുന്നതിന് കാരണമായി.
ബോൾട്ട് എയർബാസ് Z1 ഇയർബഡുകൾ ഇന്ത്യയിൽ ശ്രദ്ധേയമായി, 15 മിനിറ്റ് ചാർജിംഗിൽ 2 മണിക്കൂർ പ്രവർത്തിക്കും
തുടർന്ന് വൈദ്യുതി കമ്പി പൊട്ടി വീണ് ട്രെയിന്‍ നിർത്തിയിട്ടു. കേരളം എക്സ്പ്രസ് ആണ് അപകടത്തിൽ പെട്ടത്. പിന്നീട്, ഡീസല്‍ എഞ്ചിന് ഘടിപ്പിച്ചാണ് കേരള എക്സ്പ്രസ് പുറപ്പെട്ടത്. എറണാകുളം വരെ ഡീസൽ എഞ്ചിന് യാത്ര തുടരുകയും പിന്നീട് ഇലക്ട്രിക് എഞ്ചിനിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക