കാസര്‍കോട് ഉളിയത്തടുക്കയില്‍ പെട്രോള്‍ കടം നല്‍കാത്തതിന് പമ്പ് അടിച്ചുതകര്‍ത്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം. പമ്പിലെ ഓയില്‍ റൂമും ഓഫിസും ജ്യൂസ് സെന്ററും അക്രമിസംഘം തകര്‍ത്തു. മൂന്നുപേര്‍ കസ്റ്റഡിയിലായി. പമ്പിന് സമീപമുള്ള 8 പേർക്കെതിരെയാണ് ഉടമ പരാതി നൽകിയത്. 50 രൂപയ്ക്കു പെട്രോൾ കടമായി നൽകാത്തതാണ് അക്രമത്തിനു കാരണമെന്നു പമ്പ് ഉടമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക