സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴകിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴക്കു കാരണം. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിലാണ് വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയുള്ളത്. ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മി വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക