സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും സ്കൂളുകൾ തുറക്കുവാനാണ് തീരുമാനം. എന്നാൽ വൈകീട്ട് വരെ തുറക്കുവാനുള്ള തീരുമാനം ഉണ്ടായിട്ടില്ല. സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും.
ക്ലാസുകളെല്ലാം വൈകീട്ട് വരെയാക്കുന്നത് ഉൾപ്പെടെയുള്ള വിവരങ്ങള്‍ മാര്‍ഗരേഖയിലുണ്ടാകും. ഇത് പ്രകാരം ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ നാളെ പുനരാരംഭിക്കും.
ക്ലാസ് വൈകുന്നേരം വരെ നീട്ടുന്നത് കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുക. നാളെ മുതല്‍ പകുതി കുട്ടികള്‍ മാത്രം ക്ലാസില്‍ എത്തുന്ന തരത്തില്‍ ഉച്ച വരെയാകും സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
തയ്യാറെടുപ്പുകൾ എല്ലാം പൂർണമായും പൂർത്തിയാക്കിയ ശേഷം മാത്രമേ സ്കൂളുകൾ മുഴുവനായും പ്രവർത്തിക്കുകയുള്ളു. സ്കൂളിലെത്താന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക