സോഷ്യൽ മീഡിയയിൽ സജീവമാണ് മൗനരാഗം താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണി പങ്കുവച്ച ചിത്രങ്ങളും വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ദുബായ് യാത്രയുടെ വ്യത്യസ്തമായ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയാണ് ഐശ്വര്യ പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുന്നത്.
‘ആത്മാഭിമാനമാണ് ഏറ്റവും നല്ല, ഒരിക്കലും നഷ്ടപ്പെടാത്ത വസ്ത്രം’- എന്ന കുറിപ്പോടെയാണ് വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്.
മേക്കപ്പ് റൂമിലെ കിടിലൻ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘നിങ്ങൾക്ക് പിന്നോട്ട് പോയി ‘തുടക്കം’ വീണ്ടും തുടങ്ങാൻ കഴിയില്ല, എന്നാൽ നിങ്ങൾ എവിടെ നിന്ന് തുടങ്ങുന്നുവെങ്കിലും ‘അവസാനം’ നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും’- എന്നാണ് ഈ ചിത്രങ്ങൾക്കൊപ്പം ഐശ്വര്യ കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക