അഹമ്മദാബാദ്: അഹമ്മദാബാദിൽ നടന്ന സ്ഫോടന പരമ്പരയിൽ 56 പേർ കൊല്ലപ്പെട്ട കേസിൽ 38 പേർക്കു വധശിക്ഷ. 11 പേർക്കു മരണംവരെ ജീവപര്യന്തം ശിക്ഷയും വിധിച്ചു. 2008ലാണ് കേസിനാസ്പദമായ സ്ഫോടനം നടന്നത്.
അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ മുജാഹിദീൻ അംഗങ്ങളായ പ്രതികൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 21 സ്ഫോടനങ്ങളാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക