പാലക്കാട്: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നൽകി ബിജെപി നേതാവ് ഡോ.എസ്. കൃഷ്ണകുമാര്‍.
പാലക്കാട് ചന്ദ്രനഗറില്‍ പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്ന എന്‍ജിഒയില്‍ 43,000 രൂപ ശമ്പളത്തിലാണ് സ്വപ്ന സുരേഷിന്റെ നിയമനം നൽകിയിരിക്കുന്നത്. ഈ മാസം 12നാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ അയച്ചത്. ഓഫര്‍ സ്വപ്ന സ്വീകരിച്ചിട്ടുമുണ്ട്.
കേരളം, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, ആസാം, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി. ആദിവാസിക്ഷേമം, ചെറുകിട വായ്പാ നിക്ഷേപ പദ്ധതികള്‍, ഭവനപദ്ധതികള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തന മേഖല. പാലക്കാട് ചന്ദ്രനഗറിലാണ് ഇതിന്റെ ആസ്ഥാനം.
നിലവിലെ പ്രസിഡന്റായ കൃഷ്ണകുമാര്‍ മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2019ല്‍ ബിജെപിയില്‍ ചേര്‍ന്നു. സ്വപ്ന എന്നു ജോലിയില്‍ പ്രവേശിക്കും എന്നതിൽ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക