മസ്കത്ത്: ഒമാനില്‍ 1,440 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് ചികിത്സയിലിരുന്ന 2,423 പേര് രോഗമുക്തരായി നിലവില്‍ 94 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.
കൊവിഡ് ബാധിച്ച് പുതിയതായി നാല് മരണങ്ങളാണ് വ്യാഴാഴ്ച ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,72,060 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇവരില്‍ 3,49,666 പേരും ഇതിനോടകം തന്നെ രോഗമുക്തരായിക്കഴിഞ്ഞു. ആകെ 4,225 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക