കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷമാകും ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കുക.
കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടക്കുക. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോർട്ടം കോട്ടയത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്.
വൈകീട്ട് 5.30 ന് കാക്കനാട് അത്താണി പൊതുശമ്ശാനത്തിൽ ആകും ദീപുവിനെ സംസ്കരിക്കുക. അതിന് മുമ്പ് ട്വന്റി 20 നഗറിൽ മൂന്ന് മണി മുതൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്ക് കൊണ്ടുപോകും. ചടങ്ങുകൾക്കു ശേഷം സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക