പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനിഖ. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ തുടക്കമിട്ടത്. പിന്നീട് റേസ്, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് മമ്മൂട്ടിയുടെയും മോഹന്ലാലിന്റേയുമുള്പ്പെടെയുള്ള നിരവിധി താരങ്ങളുടെ മകളായി മികച്ച അഭിനയം അനിഖ കാഴ്ചവെച്ചു.
മമ്മൂട്ടിയുടെ ബാവൂട്ടിയുടെ നാമത്തില്‍, ഭാസ്കര്‍ ദി റാസ്കല്‍, ദി ഗ്രേറ്റ് ഫാദര്‍ എന്നീ മൂന്ന് ചിത്രങ്ങളിലാണ് അനിക അഭിനയിച്ചിട്ടുള്ളത്. ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചത്.
മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അനിഖ.
‘മമ്മൂക്ക നല്ല ജോളിയാണ്. ഇടക്ക് തമാശ ഒക്കെ പറയും. മമ്മൂക്കയെ എല്ലാവരും അങ്ങനെ വിളിക്കുന്നതുകൊണ്ട് എന്റെ മൈന്‍ഡിലും അത് മമ്മൂക്കയെന്ന് രജിസ്റ്റര്‍ ആയി. ദുല്‍ഖര്‍ അങ്കിള്‍ എന്നാണ് വിളിക്കുന്നത്.
ദുല്‍ഖര്‍ ഇക്ക എന്ന് വിളിക്കാന്‍ എനിക്കൊരു സുഖം തോന്നിയില്ല. ദുല്‍ഖര്‍ അങ്കിള്‍ തന്നെയാണ് നല്ലത്. അങ്ങനെ വിളിക്കുന്നതുകൊണ്ട് ദുല്‍ഖര്‍ അങ്കിള്‍ ഒന്നും പറഞ്ഞില്ല, പ്രശ്നമൊന്നുമില്ല,’
ബിഹൈന്ഡ്വുഡ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ അനിഖ പറഞ്ഞു. ഗൗതം മേനോന് സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ തമിഴിലും അനിഖ അരങ്ങേറ്റം കുറിച്ചു. പിന്നീട് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു. അജിത്തിന്റെ മകളായും അനിഖ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക