മലയാള സിനിമയില്‍ നായകനായി എത്തി വില്ലനായും സഹനടനായും സജീവമാണ് സൈജു കുറുപ്പ്. മയുഖം ആയിരുന്നു സൈജുവിന്റെ ആദ്യ സിനിമ. എന്നാല്‍ സൈജുവിനെ ജനപ്രിയന് ആക്കിയത് ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയാണ്. അറയ്ക്കല്‍ അബു എന്ന കഥാപാത്രെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ആടിലെ തന്റെ വൈറല്‍ ഡയലോഗുകളെല്ലാം ജയസൂര്യയുടെ സംഭാവനയാണ് എന്നാണ് സൈജു പറയുന്നത്. ആട് പോലെ ഹ്യൂമറിന് പ്രധാന്യമുള്ള സിനിമ ചെയ്യുമ്പോള്‍ ജയനെ പോലുള്ളവരുടെ സപ്പോര്‍ട്ട് ആവശ്യമാണ്.
അദ്ദേഹമത് വാരിക്കോരി തരുകയും ചെയ്യും. ആടില്‍ തന്റെ ഏറ്റവും ഹിറ്റായ ഡയലോഗ് ‘ഷാജിയേട്ടാ നമ്മള് പോലുമറിയാതെ നമ്മളൊരു അധോലോകമായി മാറിയിരിക്കുന്നു’ എന്നതാണ്. അത് ജയന്റെ സംഭാവനയാണ്.
അതുപോലെ ‘ഷാജിയേട്ടാ ഇവളെയങ്ങ്’ എന്ന ഡോയലോഗും ‘ആട്ടിന്‍കാട്ടത്തിന് പിന്നെ അവലോസുണ്ടയുടെ രുചിയുണ്ടാവില്ലല്ലോ ഷാജിയേട്ടാ’ എന്ന ഡയലോഗും ജയസൂര്യ കൊണ്ടുവന്നതാണ്.
‘ഷാജിയേട്ടാ ഇവളെയങ്ങ് എന്ന ഡയലോഗ് അഭിനയിക്കുന്നതിന് മുമ്പ് ജയസൂര്യ പറഞ്ഞിരുന്നു, ‘നോക്കിക്കോ സൈജു ഒരുപാട് ട്രോളന്മാര് ഈ ഡയലോഗ് ഉപയോഗിക്കും’. ഇപ്പോഴും ആള്ക്കാര് പൊതുവേ ദാസന്റേയും വിജയന്റേയും ഡയലോഗ് പോലെ ഉപയോഗിക്കുന്നതാണ് ആടിലെ ഈ ഡയലോഗ് എന്നാണ് സൈജു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക