തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. ഇന്നലെ സംസ്ഥാനത്ത് 6757 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂര്‍ 270, കാസര്‍ഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,392 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,76,266 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4126 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 632 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 75,017 കോവിഡ് കേസുകളില്‍, 5.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,086 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2554, കൊല്ലം 1074, പത്തനംതിട്ട 751, ആലപ്പുഴ 995, കോട്ടയം 1530, ഇടുക്കി 1054, എറണാകുളം 3145, തൃശൂര്‍ 1532, പാലക്കാട് 665, മലപ്പുറം 970, കോഴിക്കോട് 1405, വയനാട് 562, കണ്ണൂര്‍ 597, കാസര്‍ഗോഡ് 252 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 75,017 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,23,697 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക