സ്കോര്‍പിയോ വാഹനം മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പോലീസിന്റെ പിടിയില്‍. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂര്‍ അമ്പലപ്പടിയില്‍ നിന്നുമാണ് വാഹനം മോഷ്ടിച്ചത്. ഏഴ് ജില്ലകളിലായി എണ്‍പതിലധികം മോഷണ ക്കേസുകളിലെ പ്രതി മാവേലിക്കര കണ്ണമംഗലം സ്വദേശി ഇലവങ്കത്തറയില്‍ ജേക്കബ് ലൂയിസ് (44) കൂട്ടാളി കൊയമ്പത്തൂര് ഉക്കടം സ്വദേശി ജെയ്ലാബ്ദീന്‍(46) എന്നിവരാണ് പിടിയിലായത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ അഞ്ച് ജില്ലകളിലായി ബൈക്കുകളും കാറുകളും മോഷണം പോയ 11 കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കൊളത്തൂര്‍ പോലീസിന് സാധിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സ്കോർപ്പിയോ വാഹനം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഇത്തരം കേസുകളിലെ മുന്‍ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി ജേക്കബ് ലൂയിസിലേക്ക് എത്തിയത്.
തദ്ദേശ സ്ഥാപനങ്ങളുമായി കൈകോര്‍ക്കാന്‍ കെഎസ്ആര്‍ടിസി; ഗ്രാമവണ്ടി സ്പെഷ്യല്‍ സര്‍വീസുകള്‍ വരുന്നു
മോഷ്ടിച്ച കാര്‍ കൊയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കേരളത്തിലെ എട്ട് ജില്ലകളിലായി എണ്‍പതിലധികം മോഷണക്കേസുകളില്‍ ജേക്കബ് ലൂയിസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മാലപൊട്ടിക്കല്‍, വാഹനമോഷണം,തുടങ്ങി നിരവധി കേസുകളില്‍ ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന വാഹനങ്ങള്‍ കൊയമ്പത്തൂരിൽ കുറഞ്ഞവിലയ്ക്ക് വില്‍പ്പന നടത്തുന്നതാണ് രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക