കണ്ണൂരിനെ കലാപ കേന്ദ്രമാക്കുവാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തലശേരിയില്‍ സി.പി.ഐ.എം പ്രവര്ത്തകന് ഹരിദാസിനെ വെട്ടിക്കൊന്ന സംഭവത്തില്‍ നിയമസഭയില്‍ വച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് സ്വര്‍ണ വില വർധിച്ചു, പവന് 37,000 രൂപ
കണ്ണൂരിലെ കൊലപാതകങ്ങളും, അക്രമങ്ങളും സംബന്ധിച്ച് പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
കണ്ണൂർ ഒരു കലാപ കേന്ദ്രമല്ലെന്നും കലാപ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം ശ്രമങ്ങളെ തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തലശേരിയിലെ കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക