കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരം. കുട്ടി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടർമാര്‍ പറഞ്ഞു.
കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ എടുത്ത് ഉയർത്തി അതിശക്തമായി കുലുക്കിയാൽ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്.
കുട്ടിക്ക് സ്വയം ഇത് ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. അതിനിടെ, കുട്ടിയുടെ അമ്മയും അമ്മൂമ്മയും രാത്രി ഒരു മണിയോടെ ആത്മഹത്യക്ക് ശ്രമിച്ചു.
നേരത്തെയുള്ള നിർദ്ദേശപ്രകാരം സെക്യൂരിറ്റി നിരീക്ഷണത്തിലായിരുന്നു ഇവർ. ഉടനടി കണ്ടെത്തി ചികിത്സ നൽകി. ഐസിയുവിലേക്ക് മാറ്റി. ഇരുവരും അപകട അവസ്ഥ തരണം ചെയ്തുവെന്നും ഡോക്ടർമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക