യുക്രൈൻ: യുക്രൈനിലെ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. കീവിൽ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായി.
ബ്രോവറി മേയർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതര്‍ നൽകിയിട്ടുണ്ട്.ഖാർകീവിൽ ഷെല്ലാക്രമണം തുടരുകയാണ്. മേയർക്കും പരിക്കെന്ന് റിപ്പോർട്ട് ഉണ്ട്
ഇതിനിടെ ബെലാറൂസിൽ വച്ച് നടന്ന ആദ്യ ഘട്ട സമാധാന ചർച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രൈൻ പ്രസിഡണ്ട് സെലൻസ്കി വ്യക്തമാക്കി. റഷ്യ യുക്രൈൻ രണ്ടാം ഘട്ട ചർച്ച വൈകാതെ ഉണ്ടായേക്കും.
കീഴടങ്ങാനാവശ്യപ്പെട്ട റഷ്യൻ പടക്കപ്പലിനോട് പോയിത്തുലയാൻ പറഞ്ഞ സ്നേക്ക് ഐലൻഡിലെ 13 യുക്രൈൻ സൈനികർ ജീവനോടെയുണ്ടെന്ന് യുക്രൈൻ. റഷ്യൻ ആക്രണണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വാർത്തകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക