ഉത്സവം നടക്കുന്നതിനിടയിൽ ആനയുടെ വാൽ പിടിച്ചു വലിച്ചത് പുലിവാലായി. വാലിൽ പിടിച്ചതോടെ ആന തിരിയുകയും ഇത് കണ്ട പാപ്പാന്മാർ വാലിൽ പിടിച്ചവർ പൊതിരെ തള്ളുകയും ചെയ്തു.
ടി20 പരമ്പരയ്ക്കുള്ള വേദികൾ പ്രഖ്യാപിച്ച് ബിസിസിഐ, കാര്യവട്ടം സ്റ്റേഡിയം വേദികളുടെ പട്ടികയിലില്ല
മലപ്പുറം ആനമങ്ങാട് കുന്നിന്മേൽ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിയുടെ ഭാഗമായി വേലകൾ നിരക്കുന്നതിനിടെയാണ് സംഭവം നടന്നത്.
ക്ഷേത്രത്തിലെ പാട്ട് താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി ദേശ വേലകളുടെ സംഗമം നടക്കുകയായിരുന്നു. ഇതിനിടെ ആനയുടെ വാൽ പിടിച്ചതിനെ തുടർന്നാണ് പ്രശ്നം ഉണ്ടായത്.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു
വിനായകൻ എന്ന ആനയുടെ വാൽ യുവാക്കളുടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ വലിച്ചു. വാൽ വലിച്ചതോടെ ആന തിരിഞ്ഞു.
ക്ഷുഭിതരായ പാപ്പാന്മാർ വാൽ വലിച്ച യുവാവിനെ ആന വടികൊണ്ട് പൊതിരെ തല്ലി. സമീപത്തായി കൂടിയിരുന്നവർ ആനപ്പാപ്പാൻമാരെയും മറ്റും പിന്തിരിപ്പിക്കുകയായിരുന്നു.
പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, സബ് ഇൻസ്പെക്ടർ സികെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക