സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. കഴിഞ്ഞ ദിവസം സ്വർണത്തിന് വില കുറഞ്ഞിരുന്നുവെങ്കിലും ഇന്ന് വീണ്ടും വർധനവ് രേഖപ്പെടുത്തി.
ഈ മാസത്തെ തന്നെ ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണവില. കഴിഞ്ഞ ദിവസം ഗ്രാമിന് 40 രൂപയുടെ ഇടിവുണ്ടായെങ്കിലും ഇന്ന് വീണ്ടും 40 രൂപ വർധിക്കുന്ന സാഹചര്യമാണുണ്ടായത്.
ഒരു പവന് സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം നടന്നത്. എന്നാലിപ്പോഴിതാ ഒരു പവന് സ്വര്‍ണത്തിന് വില 38160 രൂപയായിരിക്കുകയാണ്. 22 കാരറ്റ് വിഭാഗത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരിൽ 92 ശതമാനം പേരും വാക്സിനെടുക്കാത്തവരെന്ന് കേന്ദ്രം
അതേസമയം, 18 കാരറ്റ് സ്വര്‍ണവിലയും വർധിച്ചിട്ടുണ്ട്. 3940 രൂപയാണ് ഇന്നത്തെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില എന്നാൽ 925 ഹോള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റം ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക