സംവരണ സമുദായത്തിൽപ്പെട്ടവരെ മാത്രമേ സംവരണ തസ്തികയിൽ നിയമിക്കാവൂവെന്ന് സുപ്രീംകോടതി.
സംവരണത്തിന് അർഹതയില്ലാത്തവരെ നിയമിക്കുന്നത് അവകാശലംഘനമാണെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, കെ എം ജോസഫ് എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
കർണാടകത്തിൽ പട്ടികവർഗ സംവരണ തസ്തികയിൽ നിയമിക്കപ്പെട്ട പട്ടികവർഗക്കാരിയല്ലാത്ത ജീവനക്കാരി, പുറത്താക്കിയതിനെതിരെ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഇവരുടെ അപ്പീൽ കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക