മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാമ് നാരദൻ . സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന് ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ച ജനങ്ങൾക്ക് നന്ദി പറയുകയാണ് ടൊവിനോ തോമസും അണിയറ പ്രവർത്തകരും.
‘നന്ദി.. ജനങ്ങൾക്ക് ജനാധിപത്യത്തിന്’, എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. ആഷിഖ് അബു ഉൾപ്പടെയുള്ളവർ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ട്രെയിലർ പുറത്തിറങ്ങിയപ്പോള്‍ തന്നെ ടൊവിനോ ആരാധകര്‍ ആവേശത്തിലായിരുന്നു. ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.
സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി. ആര്. ഒ ആതിര ദില്‍ജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക