ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് തായ്്ലന്‍ഡ് പൊലീസ് . വോണിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയാണ്. ഓസ്ട്രേലിയന്‍ എംബസി പ്രതിനിധികളും സ്റ്റേഷനിലെത്തിയിട്ടുണ്ട്.
നിലവില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് തായ് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍ പറഞ്ഞു. എംസിജി സ്റ്റേഡിയത്തിലെ ഗ്യാലറിക്ക് ഷെയ്ന് വോണിന്റെ പേര് നല്കാന് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു.
ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു ഷെയിന്‍ വോണ്‍.145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകള്‍ നേടി. 194 ഏകജദിനങ്ങളില് നിന്ന് 293 വിക്കറ്റുകളും നേടി. കോവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലിരിക്കവേ ആണ് മരണം സംഭവിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക