അഞ്ചൽ: മാതാപിതാക്കൾ 4 മാസം മുൻപു തൂങ്ങിമരിച്ച വീട്ടിൽ മകൻ തൂങ്ങി മരിച്ച നിലയിൽ. ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര മഞ്ജു സദനത്തിൽ മനോജിനെയാണു (42) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒറ്റയ്ക്കു താമസിച്ചിരുന്ന മനോജിനെ ഇന്നലെ ഉച്ച കഴിഞ്ഞിട്ടും പുറത്ത് കാണാത്തതിനെ തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മനോജിന്റെ മാതാപിതാക്കളായ ഗോപിനാഥൻ (72) , ഓമന ( 65) എന്നിവർ രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണമാണ് ഈ വീട്ടിൽ ഒരുമിച്ച് തൂങ്ങി മരിച്ചതെന്നു പൊലീസ് അറിയിച്ചു . ഇവരുടെ മകൾ മഞ്ജു നേരത്തേ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക