വനിത ദിനം താര സംഘടനയായ അമ്മയില്‍ ആഘോഷിച്ച് നടിമാര്‍. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് അമ്മ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ മന്ത്രി കെ.കെ
ശൈലജയായിരുന്നു വിശിഷ്ടാതിഥി. ചടങ്ങില്‍ മുതിര്‍ന്ന വനിതാ താരങ്ങളെ സംഘടന ആദരിച്ചു.
ശ്വേത മേനോന്, മിയ, ഇനിയ, സരയു, മഞ്ജു പിള്ള, സുരഭി ലക്ഷ്മി, സ്വാസിക, തെസ്നിഖാന്, അന്‍സിബ, മംമ്ത മോഹന്‍ദാസ്, അപര്‍ണ ബാലമുരളി തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക