സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം തെന്നിന്ത്യന്‍ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു . ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേര് ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ആദ്യമൊന്നും വിവാഹമോചനത്തെ കുറിച്ച് നടി പ്രതികരിച്ചികരുന്നില്ല. നാഗചൈതന്യയും തുടക്കത്തില്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴായിരുന്ന വേര്‍പിരിയുന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
സാമന്തയും നാഗ ചൈതന്യയും ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു ഇത്. ഒരു കോമണ്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.
പരസ്പരം ബഹുമാനിക്കുന്ന താരത്തിലുള്ള വാക്കുകളായിരുന്നു കുറിപ്പിലെ ഉള്ളടക്കം. ‘ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.
ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു.
ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു” എന്നായിരുന്നു.
വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സാമന്ത ചായിയുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിരുന്നു.
ഇപ്പോഴിത അക്കിനേനി കുടുംബം വിവാഹത്തിന് നല്കിയ പുടവ സമാന്ത തിരികെ നല്കിയിരിക്കുകയാണത്രേ. അക്കേനി കുടുംബത്തിന് ഇതിലും വലിയ അപമാനം ഇനി താങ്ങാനില്ല എന്നാണ് കേള്‍ക്കുന്നത്. അതേ സമയം നാഗ ചൈതന്യയുടെയാതൊരു ഓര്‍മകളും വേണ്ട എന്ന തീരുമാനത്തിലാണ് സമാന്ത ഇത് ചെയ്തതെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക