കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടരവയസ്സുകാരിയെ ഇന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യു൦. തുടർചികിത്സ തിരുവനന്തപുരം ശ്രീചിത്രയിൽ ആകും ഇനി നടത്തുക.
കുട്ടിയുടെ അച്ഛന്റെ ആവശ്യം പരിഗണിച്ചാണ് സിഡബ്ല്യുസിയുടെ തീരുമാനം. മേൽനോട്ടം തിരുവനന്തപുരം സിഡബ്ല്യുസിക്ക് കൈമാറി.
കുഞ്ഞിന്റെ പരിക്കേറ്റ ഇടതുകൈയുടെ സർജറി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടി ആഹാരം കഴിക്കുന്നുണ്ടെങ്കിലും സംസാര ശേഷി വീണ്ടെടുത്തിട്ടില്ല. ഇതിന് കൂടുതൽ സമയം വേണ്ടി വന്നേക്കാമെന്നാണ് കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക