ഏരീസ് : മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ നിങ്ങൾ കളിയാക്കിയിട്ടുള്ള ചിലർക്കൊപ്പം നിൽക്കേണ്ടി വരുന്നത് വിരോധാഭാസമാണ്. താൻ ഇവിടെ വേണമായിരുന്നോ ഇല്ലയോ എന്ന സംശയം അനുഭവപ്പെടുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ഉത്കണ്ഠകൾ കുറയ്ക്കാൻ ചില പൊടിക്കൈകൾ പരിശീലിക്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം – ഒരു സ്ഫടികം
ടോറസ് : ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ ഒരു പ്രിസത്തിന് സമാനമായ ദിവസമായിരിക്കാം ഇന്ന് നിങ്ങൾക്ക്. അതായത് ഒന്നിലധികം കാര്യങ്ങളിൽ ഏർപ്പെടുകയും ഒരേ സമയം അവ ചെയ്യേണ്ടതായും വരും. പ്രവർത്തനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള ഒരു ദിവസമായിരിക്കും. പണം വന്നുചേരാനുള്ള സാധ്യതകളുണ്ട്. ഭാഗ്യ ചിഹ്നം – ഒരു പ്രാവ്
ജെമിനി: മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ ഗോസിപ്പുകളിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രമിക്കുക. കാരണം മറ്റുള്ളവർ നിങ്ങളെ ഗോസിപ്പുകൾ പറയാൻ ഉൾപ്പെടുത്തിയേക്കാം. എന്നാൽ നിങ്ങൾ പറയുന്ന കാര്യങ്ങൾ അനാവശ്യ സ്ഥലങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. നിങ്ങൾ ഇന്ന് കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്ന ചില ആളുകൾക്ക് മറ്റ് പ്ലാനുകൾ ഉണ്ടായിരിക്കാം. കൂടിക്കാഴ്ച്ച മാറ്റിവയ്ക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം – ഒരു വെള്ളി പാത്രം
കാൻസർ: ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ കുറച്ചു കാലം മുമ്പ് നിങ്ങൾ കണ്ട ഒരു സ്വപ്നം പോലെ ഇന്നത്തെ ദിവസം അവസാനിച്ചേക്കാം. ഒരു അപരിചിതനെ കണ്ടുമുട്ടാം. നിങ്ങളെ പുതിയ ഒരു പ്രോജക്റ്റിൽ ഉൾപ്പെടുത്തിയേക്കാം. ഭാഗ്യചിഹ്നം – കടും നീല നിറത്തിലുള്ള ഒരു വസ്തു
ലിയോ : ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ നിങ്ങൾ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അതിനെക്കുറിച്ച് നിങ്ങളെ മനസ്സിലാക്കിക്കുക അസാധ്യമാണ്. സ്വയം അവലോകനം ചെയ്യുന്നതാണ് ഉചിതം. നിങ്ങൾ ഇന്ന് വളരെയധികം ഊർജ്ജസ്വലരായിക്കും. എന്നാൽ അനാവശ്യമായ പല ഉപദേശങ്ങളും നിങ്ങളെ തേടിയെത്തിയേക്കാം. ഭാഗ്യചിഹ്നം – ഒരു കറുത്ത സിപ്പർ
വിർഗോ: ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ നിങ്ങൾ ആരോടെങ്കിലും മോശമായി സംസാരിക്കാൻ ഇടയുണ്ട്. അതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ഒരാളിൽ നിന്ന് നിങ്ങൾ ചില സമ്മാനങ്ങളോ അംഗീകാരമോ പ്രതീക്ഷിക്കുന്നുണ്ടാകാം. എന്നാൽ അത് ലഭിക്കണമെന്നില്ല. ഭാഗ്യചിഹ്നം – ഒരു ക്യാൻവാസ്
ലിബ്ര : സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ നിങ്ങളോട് ഇഷ്ടമുള്ള ഒരാൾ നിങ്ങളെ നേരിൽ കാണാൻ ശ്രമിച്ചേക്കാം. നിങ്ങൾക്ക് കുറച്ച് സമയം അവരോടൊപ്പം ഒരുമിച്ച് ചെലവഴിക്കാൻ അവസരം ലഭിക്കും. എന്നാൽ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളെക്കുറിച്ച് നിങ്ങൾ എപ്പോഴും ആശങ്കാകുലരായിരിക്കും. ഭാഗ്യചിഹ്നം – ഒരു പുതിയ മൊബൈൽ ഫോൺ
സ്കോർപിയോ : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ ഒരേ കാര്യം പല ആളുകളും പല രീതിയിൽ കാണുന്നതിനാൽ ചില രഹസ്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചേക്കില്ല. നിങ്ങൾ നിങ്ങളുടെ തന്നെ ബോസ് ആകാൻ ആഗ്രഹിക്കുന്നതിനാൽ മറ്റൊരു തരത്തിലുള്ള ജോലി സംബന്ധിച്ച കാര്യങ്ങൾ പുനഃപരിശോധിക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു കുട
സാജിറ്റെറിയസ് (Sagittarius – ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ നിങ്ങളുടെ സീനിയേഴ്സിൽ നിങ്ങൾ സൃഷ്ടിച്ചേക്കാവുന്ന മതിപ്പ് വളരെ വലുതാണ്. അവർ നിങ്ങൾക്കായി എന്തെങ്കിലും മികച്ച ജോലികൾ നൽകാൻ പരിഗണിക്കുന്നുണ്ടാകാം. നിങ്ങൾ അടുത്ത നടപടി സ്വീകരിക്കുന്നതിന് സമയം വളരെ പ്രധാനമാണ്. ആളുകളെ വിശ്വസിക്കുന്നതിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഭാഗ്യചിഹ്നം – ഒരു ചെമ്പ് വയർ
കാപ്രികോൺ (Capricorn – മകരം രാശി): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ അമിതമായ മഹാമനസ്കത ചിലപ്പോൾ നിങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തിയേക്കാം. ജോലിയും വ്യക്തിജീവിതവും തമ്മിൽ സന്തുലിതമാക്കാൻ ശ്രമിക്കുക. അവയിലൊന്ന് നിലവിൽ അസന്തുലിതാവസ്ഥയിലായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. നിങ്ങളുടെ പങ്കാളിക്ക് വൈകാരിക പിന്തുണ ആവശ്യമായി വന്നേക്കാം. ഭാഗ്യചിഹ്നം – നീല നിറത്തിലുള്ള കവർ
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസത്തിന്റെ തുടക്കം ഗുണകരമായിരിക്കില്ല. എന്നാൽ സമയം കടന്നു പോകും തോറും എന്തുചെയ്യണമെന്നതിനെക്കുറിച്ച് നിങ്ങൾക്ക് ശരിയായ ബോധ്യം ഉണ്ടാകും. നിങ്ങൾ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുകയും അപേക്ഷകൾ സമർപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയാണെങ്കിൽ ഇതിനാവശ്യമായ പേപ്പർവർക്കുകൾ സുഗമമായി മുന്നോട്ട് പോകും. ഭാഗ്യചിഹ്നം – ഒരു ഗ്ലാസ് കുപ്പി
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ നിങ്ങളുടെ കുടുംബം നിങ്ങളുടെ പുതിയ ഒരു തീരുമാനത്തെ പിന്തുണയ്ക്കും. അതിൽ നിങ്ങൾ വിജയം കണ്ടെത്തും. സംഗീതം മനസ്സിന് ആശ്വാസം പകരും. ഭാഗ്യചിഹ്നം – ഒരു വിളക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക