സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
ഏപ്രില്‍ 18ന് നടത്താനിരുന്ന പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ മാറ്റിവച്ചിട്ടുണ്ട്. ഈ പരീക്ഷ ഏപ്രില്‍ 23ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.
ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ തീയതികള്‍ പുനഃക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 20ന് നടത്താനിരുന്ന ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകള്‍ ഏപ്രില്‍ 26 ലേക്കും മാറ്റിയിട്ടുണ്ട്.
എന്നാൽ പരീക്ഷയുടെ സമയം മാറ്റിയിട്ടില്ല. ഏപ്രില്‍ 26 നായിരിക്കും പരീക്ഷകൾ അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക