റഷ്യക്കെതിരെ അമേരിക്ക മുന്നോട്ട് വക്കുന്ന നീക്കങ്ങൾക്ക് സഖ്യകക്ഷികളില്‍ നിന്നു തന്നെ തിരിച്ചടി. അമേരിക്ക റഷ്യക്ക് നേരെ പ്രയോഗിക്കാനാവശ്യപ്പെടുന്ന നടപടികൾ മിക്കതും തള്ളി കളഞ്ഞിരിക്കുകയാണ്. സാമ്പത്തികമായി റഷ്യയെ തകര്‍ക്കാനുള്ള അമേരിക്കന്‍ നീക്കമാണ് സഖ്യകക്ഷികള്‍ തന്നെ തള്ളിയിരിക്കുന്നത്.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടൈംടേബിളില്‍ മാറ്റം
എണ്ണയുടെയും വാതകത്തിന്റെയും ഇറക്കുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തുന്നതിന് മുൻപ് യൂറോപ്യന്‍ സഖ്യകക്ഷികളുമായി കൂടിയാലോചിച്ചതായും എല്ലാ പങ്കാളികളും നിലവില്‍ ഈ തീരുമാനം പിന്തുടരാനാകുന്ന അവസ്ഥയിലല്ലെന്നും അമേരിക്ക വ്യക്തമാക്കി.
റഷ്യന്‍ ക്രൂഡ് ഓയില്‍, ചില പെട്രോളിയം ഉല്പന്നങ്ങള്, ദ്രവീകൃത പ്രകൃതി വാതകം, കല്‍ക്കരി എന്നിവയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ജോ ബൈഡന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. അമേരിക്കയുടെ ഈ തീരുമാനം വഴി പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ വരുമാനം റഷ്യക്ക് നഷ്ടപ്പെടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക