തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,820 രൂപയും പവന് 38,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. ബുധനാഴ്ച രാവിലെ വില വർധിച്ചുവെങ്കിലും ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞിരുന്നു.
വ്യാഴാഴ്ച ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച രാവിലെ ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും വർധിച്ച് ഗ്രാമിന് 5,070 രൂപയിലും പവന് 40,560 രൂപയിലും എത്തി.
എന്നാൽ അന്ന് ഉച്ചക്ക് ശേഷം ഗ്രാമിന് 90 രൂപയും പവന് 720 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,980 രൂപയിലും പവന് 39,840 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി പവന് 2000 രൂപ കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക