രാജ്യസഭാ സീറ്റിലേക്ക് ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുവാനായി ചർച്ചകൾ നടത്തും. കോണ്‍ഗ്രസില്‍ നിന്ന് ആരാണ് രാജ്യസഭാ സീറ്റിലേക്ക് എത്തുന്നത് എന്നത് സംബന്ധിച്ചാണ് തീരുമാനം എടുക്കുന്നത്. ഒഴിവുള്ള സീറ്റിലേക്ക് ആരെയാണ് മത്സരിപ്പിക്കേണ്ടതെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല.
ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ ഇന്ന് തുടക്കമാകും. അതേസമയം, രാജ്യസഭ എം പി സ്ഥാനത്ത് നിന്ന് ഒഴിയുന്ന എ കെ ആന്റണി ഇനി ആ സ്ഥാനത്തേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെയാണ് പുതിയ സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ ചർച്ച നടത്തുന്നത്.
ചാർജ് വർധിപ്പിക്കണം, ഇല്ലെങ്കിൽ സമരം; ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം
അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത് എറണാകുളം മുന്‍ എം പി കെ.വി തോമസാണ്. കെ പി സി സി നേതൃത്വം നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക