മഞ്ജു വാര്യര്‍ക്കൊപ്പം നില്‍ക്കുന്നത് ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണെന്ന് ശ്രീശാന്ത്.ലുലു മാളിന്റെ ഒമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘മഞ്ജു ചേച്ചി അടക്കമുള്ള ആളുകള്‍ക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്ക്കുന്നതു പോലെയാണ്. മഞ്ജു ചേച്ചിയുടെ കൂടെ ഒരു വേദിയില്‍ ഇതാദ്യമായാണ്, ഒരുപാട് സന്തോഷം’ എന്നാണ് ശ്രീശാന്ത് പറഞ്ഞത്.
ഇന്ത്യയുടെ സൂപ്പര്‍ താരത്തോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക