തിരുപ്പതി: ആന്ധ്രാപ്രദേശിൽ 10 വയസുകാരൻ അമ്മ മരിച്ചതറിയാതെ മൃതദേഹത്തിനരികിൽ കഴിച്ചുകൂട്ടിയത് നാലു ദിവസം. കുട്ടിയുടെ അമ്മ തെന്നി താഴെ വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.
അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ, ഉറക്കമായിരിക്കുമെന്ന് കുട്ടി കരുതി. അവൻ പതിവ് പോലെ എഴുന്നേറ്റ് തനിച്ച് വസ്ത്രം ധരിച്ച്, ഭക്ഷണം കഴിച്ച് ദിവസവും പോകുന്ന പോലെ സ്കൂളിൽ പോയി.
തിരികെ വന്ന് അവൻ അമ്മയുടെ മൃതദേഹത്തിന് അരികിൽ കിടന്നുറങ്ങി. ക്ഷീണം കൊണ്ട് അമ്മ ഉറങ്ങുകയാണെന്ന് കരുതിയ അവൻ അമ്മയെ വിളിച്ചെഴുന്നേൽപ്പിക്കാൻ മടിച്ചു.
സംഭവത്തെ കുറിച്ച് പുറംലോകമറിയുന്നത് നാലാം ദിവസം മാത്രമാണ്. അത്രയും ദിവസം അവൻ ആ വീട്ടിൽ അമ്മയുടെ കൂടെ അമ്മ മരിച്ചെന്ന സത്യം മനസ്സിലാകാതെ കഴിഞ്ഞു.
നാലാം ദിവസം അമ്മയുടെ ശരീരത്തിൽ നിന്ന് എന്തോ ദുർഗന്ധം വരുന്നെന്ന് കുട്ടി അമ്മാവനായ ദുർഗാ പ്രസാദിനെ അറിയിച്ചതിനെ തുടർന്നാണ് സത്യാവസ്ഥ എല്ലാവരും അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക