കഴിഞ്ഞ ആഴ്ച ആണ് മാരുതി സുസുക്കി ഡിസയർ സബ്-ഫോർ മീറ്റർ സെഡാന്റെ സിഎന്‍ജി പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചത്. 8.14 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് വാഹനം എത്തിയത്.
മോഡല്‍ ഇപ്പോൾ ഇന്ത്യയില്‍ ഉടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ മാരുതി സുസുക്കി ഡിസയർ സിഎൻജി രാജ്യത്തെ ഒരു പ്രാദേശിക ഡീലർഷിപ്പിൽ കണ്ടെത്തി എന്നാണ് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മോഡലിന്റെ CNG പതിപ്പ് 31.12km/kg ഇന്ധനക്ഷമത തനൽകുമെന്ന് അവകാശപ്പെടുന്നു. ഉപഭോക്താക്കൾക്ക് VXi, ZXi എന്നിവയുൾപ്പെടെ രണ്ട് വേരിയന്റുകളിൽ നിന്ന് തിരഞ്ഞെടുക്കാം.
അതേ 1.2 ലിറ്റർ പെട്രോൾ മോട്ടോറാണ് മാരുതി സുസുക്കി ഡിസയർ സിഎൻജിക്ക് കരുത്തേകുന്നത്, എന്നാൽ ട്യൂണിന്റെ അവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഈ മോട്ടോർ ഇപ്പോൾ 76 bhp കരുത്തും 98 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റാണ് ഓഫർ ചെയ്യുന്ന ഏക ട്രാൻസ്മിഷൻ. ഹ്യുണ്ടായ് ഔറ സിഎൻജി, ടാറ്റ ടിഗോർ സിഎൻജി എന്നിവയ്ക്കൊപ്പമാണ് ഡിസയർ സിഎൻജിയുടെ എതിരാളികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക