മക്കൾ രാഷ്ട്രീയത്തെ സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി മക്കള്‍ രാഷ്ട്രീയത്തിന് എതിരാണെന്നും പാര്‍ട്ടിയില്‍ മക്കള്‍ രാഷ്ട്രീയം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി എംപിമാരുടെ മക്കള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനം ലഭിക്കാത്തത് താന്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് നിയമനങ്ങള്‍ പി എസ് സിയ്ക്ക് വിടുന്നതിൽ മാറ്റമില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്
മക്കൾ രാഷ്ട്രീയം ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം ബിജെപി എംപിമാർക്ക് മുന്നറിയിപ്പ് നൽകി. കുടുംബ വാഴ്ചയ്ക്കെതിരായ പോരാട്ടം സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. തെരഞ്ഞെടുപ്പ് ജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരത്തിൽ സംഘടനയ്ക്കുള്ളിലുണ്ടാകുന്ന കീഴ്വഴക്കങ്ങള് ബിജെപി പരിശോധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ നടക്കുന്ന പക്ഷം ഇതിനെതിരെ ശക്തമായി പോരാടേണ്ടതുമുണ്ട്. എംപിമാരുടെ മക്കള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ടിക്കറ്റ് നൽകാത്തതിനുള്ള ഉത്തരവാദി താനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക