കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് ഇതരസംസ്ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കൊണ്ട് പോകും.
രാവിലെ പതിനൊന്ന് മണിക്കുള്ളിൽ മൂന്ന് വിമാനങ്ങളിലായിട്ടാണ് മൃതദേഹം കൊണ്ട് പോകുക. നെസ്റ്റിലെ നിര്‍മാണ ജോലിയിലുണ്ടായ അപകടം സംബന്ധിച്ച്, എഡിഎമ്മിന്റെ അന്വേഷണം തുടരുകയാണ്.
കന്പനിയെയും കരാറുകാരെയും നോട്ടീസ് നൽകി ഉടൻ വിളിപ്പിക്കും. വിശദമായ ഹിയറിംഗ് ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ജില്ല കളക്ടർ ഉത്തരവിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക