സമൂഹ മാധ്യമങ്ങളിലൂടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ പരസ്പരം പഴി ചാരുന്നത് ശരിയല്ലെന്ന് മുൻ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല. ജെബി മേത്തര്‍ നാമര്‍ദേശ പത്രിക നല്‍കുന്നതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി
എല്ലാവരുടേയും അഭിപ്രായം ഇത് തന്നെയാണ്, സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയായ രീതിയല്ല. ഇത്തരം പ്രസ്താവനകൾ അവസാനിപ്പിക്കണം. തീരുമാനത്തെ ഘടകകക്ഷികള്‍ അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഹർഭജൻ സിംഗ് രാജ്യസഭയിലേക്ക്; പഞ്ചാബിൽ നിന്ന് എഎപി സ്ഥാനാർത്ഥിയാകും
ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷൻ മുൻപ് തന്നെ അഭിപ്രായം പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് തീരുമാനിച്ച സ്ഥാനാര്‍ത്ഥിക്ക് എല്ലാവരും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക