മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നും ഉറങ്ങാതെ എങ്ങനെ രാജ്യത്തിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കാമെന്നതില്‍ പരീക്ഷണം നടത്തുകയാണെന്നും മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീല്‍.
കോലാപ്പൂര്‍ നോര്‍ത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് പട്ടീലിന്റെ പരാമര്‍ശം.
‘പ്രധാനമന്ത്രി മോദി ദിവസവും 2 മണിക്കൂര്‍ മാത്രം ഉറങ്ങുകയും 22 മണിക്കൂര്‍ ജോലി ചെയ്യുകയും ചെയ്യുന്നു. ഉറങ്ങേണ്ടി വരാതിരിക്കാന്‍ അദ്ദേഹം ഇപ്പോള്‍ പരീക്ഷണം നടത്തുകയാണ്. പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി ഓരോ മിനിറ്റിലും പ്രവര്‍ത്തിക്കുന്നുണ്ട്,’ പട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
24 മണിക്കൂറും ഉണര്‍ന്നിരുന്ന് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് മോദി ശ്രമിക്കുന്നത്. അദ്ദേഹം ഒരു മിനിറ്റ് പോലും പാഴാക്കുന്നില്ലെന്നും പട്ടീല്‍ പറഞ്ഞു.
പ്രധാനമന്ത്രി വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തെ ഏത് പാര്‍ട്ടിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും ബോധവാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക