മേടം
സുഹൃത്തിന്റെ സഹായം ലഭിക്കും.തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. സ്വർണാഭരണങ്ങൾ സ്വന്തമാക്കും. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന് .
ഇടവം
പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കും. വരുമാനം വർദ്ധിക്കും. മനക്ലേശം ഉണ്ടാകും .
മിഥുനം
ബന്ധുവിന്റെ സഹായം ഗുണകരമായിതീരും. സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട് പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും.
കർക്കിടകം
യാത്രകൾ ഗുണകരമായി തീരും.ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
ചിങ്ങം
സാമ്പത്തിക നില തൃപ്തികരമായി തുടരും . പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിനമാണ്. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും. ബിസിനസ് രംഗത്ത് ശോഭിക്കാൻ സാധിക്കും.
കന്നി
പരീക്ഷയിൽ ഉന്നത വിജയം നേടും .പുതിയ വാഹനം വാങ്ങാൻ സാധിക്കും. ആധുനിക ഗൃഹോപകരണങ്ങൾ നേടിയെടുക്കും. പ്രതീക്ഷിക്കാത്തിടുത്തു നിന്നു പോലും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
തുലാം
വീട്ടിൽ സമാധാനം നിലനിൽക്കും.ആരോഗ്യം തൃപ്തികരമാണ്.പുതിയ വാഹനം വാങ്ങും. പിണങ്ങി പിരിഞ്ഞവരുമായി സൗഹൃദം പുനസ്ഥാപിക്കും.
വൃശ്ചികം
ഭാഗ്യദോഷം കൊണ്ട് ചില കാര്യങ്ങൾ നഷ്ടമാ കും.പുതിയ സംരംഭങ്ങൾക്കായി കാത്തിരി ക്കുക.ദീർഘ യാത്രക്കുള്ള സാധ്യത ഉണ്ട് .മനസ്സമാധാനം ഉണ്ടാകും.
ധനു
പുതിയ സുഹൃത്തുക്കളെക്കൊണ്ട് നേട്ടമുണ്ടാകും.വീട് വാങ്ങാനുള്ള കാര്യത്തിൽ തീരുമാനമാകും.യാത്രകൾ ഗുണകരമായി തീരും. സാമ്പത്തികനില ഭദ്രമാണ്. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.
മകരം
ലക്ഷ്യപ്രാപ്തി കൈവരിക്കും. മുടങ്ങി കിടന്ന ഒരു കാര്യം പുനരാരംഭിക്കും.ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
കുംഭം
ബന്ധുക്കളുടെ സഹായം ലഭിക്കും.തൊഴിൽ രംഗത്ത് എതിർപ്പുകളും പ്രതിസന്ധികളും ഉണ്ടാവാനിടയുണ്ട്. കുടുംബജീവിതം സമാധാനപരമായി ഇരിക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും.
മീനം
മംഗളകർമങ്ങളിൽ പങ്കെടുക്കും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക