തിരുവനന്തപുരം: കിളിമാനൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. 45 വയസായിരുന്നു.
ദേഹത്ത് വെട്ടേറ്റെന്ന് സംശയിക്കുന്ന പാടുകളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിശോധനക്ക് ശേഷം ഇക്കാര്യം ഡോക്ടർമാർ അറിയിച്ചത് .
പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരുത്താനാകൂ. അപകടസമയത്ത് മറ്റൊരു വാഹനം അവിടെ എത്തിയെന്ന് നാട്ടുകാർ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക