പൃഥ്വിരാജ്–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ‘ജനഗണമന’. നേരത്തെ റിലീസ് ചെയ്ത സിനിമയുടെ ടീസർ പ്രേക്ഷകരുടെ ഇടയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 30ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വി.
ജെയ്ൻ യൂണിവേഴ്സ്റ്റി കൊച്ചി ക്യാംപസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പൃഥ്വിര ഇക്കാര്യം വെളിപ്പെടുത്തിയത്. മാർച്ച് 30ന് വൈകിട്ട് ആറ് മണിക്ക് ട്രെയിലർ എത്തും.
ക്യാംപസിൽ വച്ച് പൃഥ്വി മറ്റൊരു പ്രഖ്യാപനം കൂടി നടത്തി. ‘ജനഗണമന’ രണ്ട് ഭാഗങ്ങളായാകും റിലീസിനെത്തുക. ഇപ്പോൾ ഇറങ്ങിയിരിക്കുന്ന ടീസറിലെയും ഇറങ്ങാൻ പോകുന്ന ട്രെയിലറിലെയും ദൃശ്യങ്ങൾ സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്നുള്ളതാണ്.
ഏപ്രിൽ 28ന് ചിത്രത്തിന്റെ ആദ്യഭാഗം തിയറ്ററുകളിലെത്തും. രണ്ടു വർഷത്തിന് ശേഷമാണ് ഒരു പ്രിഥ്വിരാജ് ചിത്രം തിയറ്ററിൽ എത്തുന്നത്. ജെയ്ൻ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ പൃഥ്വിരാജ്, സംവിധായകൻ ഡിജോ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ജെയ്ൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, പ്രൊ വൈസ് ചാൻസ്ലർ ഡോ. ജെ. ലത എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക