കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന സംഘത്തിലുൾപ്പെട്ട ഒരാൾ പിടിയിലായി.
കോഴിക്കോട് കോളത്തറ കണ്ണാടി കുളം റോഡ് വരിക്കോളി മജീദ് (ഇമ്പാല മജീദ് – 55) ആണ് കസബ പൊലീസും സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡും (ഡൻസാഫും) സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച അൻപതോളം കഞ്ചാവ് പൊതികളാണ് പ്രതിയിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തത്.
മുന്നൂറ് ഗ്രാം കഞ്ചാവുണ്ടായിരുന്നു. അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപ വരെ ഈടാക്കിയാണ് ഇത്തരം പാക്കറ്റുകൾ വിൽപന നടത്തുന്നത്. ആന്ധ്രയിലെ രാജമുദ്രിയിൽ നിന്നും ഇടനിലക്കാരാണ് കഞ്ചാവ് ഇത്തരം റീട്ടെയിൽ വിൽപനക്കാരിൽ എത്തിക്കുന്നത്.
ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന നാല് കിലോഗ്രാം കഞ്ചാവ് ഡൻസാഫിന്റെ നേതൃത്വത്തിൽ എലത്തൂർ പൊലീസ് പിടികൂടിയതിനു പുറകെയാണ് ഈ അറസ്റ്റ്. അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിനാണ് ഡൻസാഫിന്റെ ചുമതല.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
ചികിത്സാപിഴവ്; കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ നവജാതശിശു മരിച്ചതായി പരാതി
കസബ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്ത് ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഡൻസാഫ് അംഗമായ കാരയിൽ സുനോജ്, കസബ പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.സജീവൻ, പി.മനോജ്, എ. അജയൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക