സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ നേരിടുന്നതിനായി ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. നേരത്തെ തന്നെ ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു.
സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി
സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ശേഷം, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് പിന്നാലെ ഡയസ്നോണ്‍ പ്രഖ്യാപിക്കുകയായിരുന്നു സർക്കാർ. കഴിഞ്ഞ ദിവസം 32 പേര് മാത്രമായിരുന്നു സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയിരുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക