രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു. ഒരു ലിറ്റർ ഡീസലിന് 74 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിപ്പിച്ചതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി.
മാർച്ച് 21ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ക്രമമായി ഉയർന്നിരുന്നു.
ഒരാഴ്ചക്കുള്ളിൽ നാലര രൂപയുടെ വർധനവായിരുന്നു ഇന്ന് വരെയുണ്ടായിരുന്നത്. ഇന്നത് അഞ്ച് രൂപയ്ക്ക് മുകളിലേക്ക് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക