ദേശീയ പണിമുടക്ക് ദിനത്തിൽ സർവീസ് നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ ആക്രമണം. കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് മർദനമേറ്റത്.
സംഭവത്തിൽ പ്രതികരണവുമായി ജീവനക്കാർ മുന്നോട്ട് വന്നു. ആസൂത്രിതമായ സംഭവമാണെന്നും പോലീസിന്റെ മുന്നിൽ വച്ചാണ് മർദനമുണ്ടായതെന്നുമാണ് ജീവനക്കാർ വ്യക്തമാക്കിയത്.
ഓസ്കര് വേദിയിൽ അവതാരകന്റെ മുഖത്തടിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് നടന് വില്‍ സ്മിത്ത്
ബസിൽ നിന്ന് യാത്രക്കാരെ ഇറക്കി വിട്ട ശേഷം ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദ്ദിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തു എന്നാണ് ജീവനക്കാരുടെ പരാതി. ബസ് വരുന്നതിന്റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികള്‍ക്ക് വാട്സാപ്പ് വഴി നേരത്തെ ലഭിച്ചിരുന്നു എന്നും ഇവർ പറഞ്ഞു. സംഭവത്തിൽ അൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക